KOYILANDY DIARY.COM

The Perfect News Portal

ജാഗ്രതാ സമിതി ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ജാഗ്രതാ സമിതി, പെണ്ണിടം വുമൺ ഫെസിലിറ്റേഷൻ സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജാഗ്രതാ സമിതി ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു. ടൗൺഹാളിൽ
ജെൻഡർ ആർ പി  എം.വി. അനിത നയിച്ച ശില്പശാല  നഗരസഭ അധ്യക്ഷൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ സി.ടി. ബിന്ദു അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ രമ്യ പണ്ടാരക്കണ്ടി, എ.സുധാകരൻ, എ.പി. സുധീഷ്, എം. ദൃശ്യ, കൗൺസിലർമാരായ കെ.വി. സുരേഷ്, കെ.കെ. ദാമോദരൻ, സി.കെ. ജയദേവൻ, ഐസിഡിഎസ്. സൂപ്പർവൈസർ കെ.കെ. അനുഷ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ആർ. അനുഷ എന്നിവർ സംസാരിച്ചു.
Share news