KOYILANDY DIARY

The Perfect News Portal

‘പ്രധാനമന്ത്രിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറിയ കാര്യമല്ല’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറിയ കാര്യമല്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും സംഭവ ബഹുലമായ ഭൂമിക യുപിയാണ്. ഉത്തര്‍പ്രദേശില്‍ വലിയ അട്ടിമറി നടക്കുന്നുണ്ട്. അപ്രതീക്ഷിതമായ ഫലമാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്.

54%മാണ് ഇന്ത്യ സഖ്യത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. അമേഠിയില്‍ പോലും ബിജെപി പിന്നിലാണ്. യുപിയാണ് രാജ്യം ആര് ഭരിക്കണെന്ന് തീരുമാനിക്കുന്ന സുപ്രധാന സംസ്ഥാനം. ഇന്ത്യന്‍ രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് യുപിയെയാണ്. ഇന്ത്യ സഖ്യം നേതാക്കള്‍ പറഞ്ഞതുപോലെ മോദി മീഡിയകളുടെ എക്‌സിറ്റ് പോളുകള്‍ എല്ലാം പൊയ്മുഖം ആണ്. അത് അഴിഞ്ഞുവീഴും. അതിന് അടിവരയിടുന്ന ഫലമാണ് യുപിയില്‍ നിന്നും വരുന്നത്. 9 മണി ആകുമ്പോഴേക്കും മോദി പ്രധാനമന്ത്രിയാകുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.