അർജുൻ്റെ ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി സൂചന
അർജുൻ്റെ ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി സൂചന. ഈശ്വർ മാൽപെ നടത്തിയ തെരച്ചിലിലാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട് ടയറിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി ഈശ്വർ മാൽപെ ട്രക്ക് ഉടമ മനാഫിനെ അറിയിച്ചു. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാൽപെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
