KOYILANDY DIARY.COM

The Perfect News Portal

പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് തെളിഞ്ഞിട്ടില്ല; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്ന് കോടതി

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്ന് കോടതി. ജാമ്യ ഉത്തരവിലാണ് പെരുമ്പാവൂര്‍ സി ജെ എം സി കോടതിയുടെ പരാമര്‍ശം. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് തെളിഞ്ഞിട്ടില്ലെന്നും നിലവിലെ തെളിവുകള്‍ അപര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു. വേടന്‍ പുലിയെ വേട്ടയാടി എന്ന് വനം വകുപ്പിന് പരാതിയില്ല. പുലിപ്പല്ല് ആണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണെന്നും കോടതി പറഞ്ഞു.

 

പുലിപ്പല്ല് കേസില്‍ ക‍ഴിഞ്ഞ ദിവസം വേടന് ജാമ്യം ലഭിച്ചിരുന്നു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. അന്വേഷണത്തിനോട് പൂർണമായും സഹകരിക്കുമെന്നും വേടൻ അറിയിച്ചിരുന്നു. രാജ്യം വിട്ട് പോകില്ലെന്നും പാസ് പോർട്ട് കോടതിയിൽ സമർപ്പിക്കാമെന്നും ജാമ്യാപേക്ഷയുടെ ഭാഗമായി പറഞ്ഞിരുന്നു. തന്റെ കയ്യിലുണ്ടായിരുന്നത് പുലിപല്ല് ആണെന്ന് അറിയില്ലായിരുന്നു എന്നും രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നൽകിയതെന്നും വേടൻ പറഞ്ഞു. എന്നാൽ ഇയാളെ ഇതുവരെയായി കണ്ടെത്താനായിട്ടില്ല.

Share news