KOYILANDY DIARY.COM

The Perfect News Portal

പേടകങ്ങളെ അയക്കാൻ മാത്രമല്ല, തിരികെ എത്തിക്കാനും കഴിയുമെന്ന് തെളിയിച്ച് ഐഎസ്ആര്‍ഒ

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകങ്ങളെ അയക്കാൻ മാത്രമല്ല, തിരികെ എത്തിക്കാനും കഴിയുമെന്ന് തെളിയിച്ച് ഐഎസ്ആര്‍ഒ. ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂൾ തിരിച്ചെത്തുന്നു. പ്രൊപ്പൽഷൻ മൊഡ്യൂൾ ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് ഭൗമ ഭ്രമണപഥത്തിൽ പ്രവേശിച്ചതായി ഇസ്രോ അറിയിച്ചു.

പ്രൊപല്‍ഷന്‍ മൊഡ്യൂളിലെ പേലോഡ് ആയ ഷേപ്പിന്റെ പ്രവര്‍ത്തനം തുടരുന്നതിന് വേണ്ടിയാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്നും ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിച്ച ശേഷം ബാക്കി വന്ന ഇന്ധനം ഉപയോഗിച്ച് ഒക്ടോബര്‍ 9നാണ് ആദ്യമായി പ്രൊപല്‍ഷന്‍ മൊഡ്യൂളിന്റെ ഭ്രമണപഥം ഉയര്‍ത്തി. പ്രൊപല്‍ഷന്‍ മോഡ്യൂളില്‍ നൂറു കിലോ ഇന്ധനം ബാക്കിവന്നിരുന്നു.

 

ഒക്ടോബര്‍ 13ന് ട്രാന്‍സ് എര്‍ത്ത് ഇന്‍ജക്ഷന്‍ വഴി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കടന്നത്. ബംഗളുരു യുആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിന്നാണ് പ്രൊപല്‍ഷന്‍ മൊഡ്യൂളിന്റെ മടക്കി കൊണ്ടുവരുവ് നിര്‍വഹിച്ചത്. ഇതിനായുള്ള സോഫ്റ്റ്വയറുകള്‍ വികസിപ്പിച്ചതും കാലാവധിയും ഇന്ധനവും തീരുന്നതോടെ പ്രൊപല്‍ഷന്‍ മോഡ്യൂള്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുന്നത് ഒഴിവാക്കാനായി എന്നത് ഐഎസ്ആര്‍ഒയുടെ നേട്ടം തന്നെയാണ്.

Advertisements
Share news