KOYILANDY DIARY.COM

The Perfect News Portal

ഐഎസ്ആർഎൽ സീസൺ 2: കിരീടം നിലനിർത്തി ബിഗ്റോക്ക് മോട്ടോർ സ്പോർട്സ്; ട്രോഫികൾ സമ്മാനിച്ച് സൽമാൻ ഖാൻ

.

ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് രണ്ടാം സീസണ്‍ കിരീടം ബിഗ്റോക്ക് മോട്ടോർ സ്പോർട്സ് നിലനിർത്തി. കോഴിക്കോട് നടന്ന മത്സരം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. ഐഎസ്ആർഎൽ ബ്രാൻഡ് അംബാസഡറായ നടൻ സൽമാൻ ഖാൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു ഐഎസ്ആർഎൽ സീസൺ 2 ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ അരങ്ങേറിയത്.

 

പൂനെ, ഹൈദരാബാദ്, കാലിക്കറ്റ് എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ചാമ്പ്യൻഷിപ്പിൽ ടീം ബിഗ്റോക്ക് മോട്ടോർ സ്പോർട്സ് സീസൺ 2 ചാമ്പ്യന്മാരായി. എല്ലാ വിഭാഗങ്ങളിലും ആവേശകരമായ റേസിംഗ് പ്രകടനമാണ് നടന്നത്. ഐഎസ്ആർഎൽ ബ്രാൻഡ് അംബാസഡർ സൽമാൻ ഖാൻ ടീമുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സൽമാൻ ഖാൻ എത്തിയതും ആരാധകർക്കും ആവേശമായി.

Advertisements

 

450 cc ഇന്റര്‍നാഷണല്‍, 250 cc ഇന്റര്‍നാഷണല്‍, 250 cc ഇന്ത്യ-ഏഷ്യ മിക്‌സഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഫൈനല്‍ മത്സരങ്ങൾ നടന്നത്. ഓസ്‌ട്രേലിയ, ഫ്രാൻസ്, യുഎസ്എ, ജർമ്മനി, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 21 രാജ്യങ്ങളിൽ നിന്നുള്ള 36 അന്താരാഷ്ട്ര റൈഡർമാരും ഇന്ത്യയിലെ മുൻനിര റൈഡറുകളായ റഗ്‌വേദ് ബർഗുജെ, ഇക്ഷൻ ഷാൻഭാഗ്, പ്രജ്വാൾ വിശ്വനാഥ്, ശ്ലോക് ഘോർപഡെ എന്നിവരും മത്സരത്തിനിറങ്ങി.

 

Share news