KOYILANDY DIARY.COM

The Perfect News Portal

നവജാതശിശുവിന്റെ കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

കൊച്ചിയിൽ നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ കുറ്റം സമ്മതിച്ചു. പിന്നാലെ പെൺകുട്ടി പീഡനത്തിനിരയായതായി വ്യക്തമാക്കി പൊലീസ്. ഇവർ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ശ്യാംസുന്ദർ പറഞ്ഞു. താൻ പീഡനത്തിനിരയായ കാര്യം വീട്ടുകാർ അറിഞ്ഞിട്ടില്ലെന്ന് പെൺകുട്ടി പറഞ്ഞു.

മാതാപിതാക്കൾക്ക് പെൺകുട്ടി ഗർഭിണിയായ കാര്യം അറിയില്ല. പ്രസവം നടന്നത് ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ്. പെൺകുട്ടി തന്നെയാണ് കൃത്യം നടത്തിയത്. കുട്ടി ചാപിള്ള ആണോ എന്ന കാര്യം പോസ്റ്റുമോർട്ടത്തിനു ശേഷമേ അറിയാൻ സാധിക്കൂ. മാതാപിതാക്കൾക്ക് കാര്യത്തിൽ പങ്കില്ല. വീട്ടിലെ ബാത്റൂമിനുള്ളിൽ തന്നെയായിരുന്നു പ്രസവം. അതിജീവതയ്ക്ക് വൈദ്യസഹായം ഏർപ്പെടുത്തും – കമ്മീഷണർ പറഞ്ഞു.

Share news