രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ടു

ന്യൂഡൽഹി: രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ടു. വിമാനസർവീസിന്റെ നെറ്റ്‌വർക്കില്‍ സംഭവിച്ച തകരാർ മൂലമാണ് ചെക്ക്–ഇൻ, ബുക്കിങ്, സേവനങ്ങൾ തടസപ്പെട്ടത്. സേവനങ്ങളിൽ വന്ന തടസം വിമാന സർവീസുകളെയും ബാധിച്ചു.

പല വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട നിര അനുഭവപ്പെട്ടു. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും തടസപ്പെട്ട സേവനങ്ങൾ ഉടൻ തന്നെ പുനസ്ഥാപിക്കുമെന്നും ഇൻഡിഗോ അധികൃതർ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

