KOYILANDY DIARY

The Perfect News Portal

ഭരണഘടന പൊളിച്ചെഴുതാൻ ഇറങ്ങിയ സംഘപരിവാരത്തെ പിടിച്ചുകെട്ടി ഇന്ത്യ

ന്യൂഡൽഹി: 400 സീറ്റോടെ അധികാരമേറ്റ് ഭരണഘടന പൊളിച്ചെഴുതാന്‍ ലക്ഷ്യമിട്ട ബിജെപിക്കും സംഘപരിവാറിനും കനത്ത പ്രഹരമാണ്  ‘ഇന്ത്യ’ കൂട്ടായ്‌മ നൽകിയത്. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന പൗരത്വഭേദഗതി നിയമം അടിച്ചേൽപ്പിച്ചും ഏകാധിപത്യ ശൈലിയിൽ മോദി സർക്കാർ നീങ്ങിയതോടെയാണ്‌ പ്രതിപക്ഷ പാർടികൾ ഭിന്നതകൾ മറന്ന്‌ ദേശീയതലത്തിൽ കൈകോർത്തത്‌.

കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ മോദി – അമിത്‌ ഷാ കൂട്ടുകെട്ട്‌ പ്രതിപക്ഷ പാർടികളെയും നേതാക്കളെയും വേട്ടയാടുകകൂടി ചെയ്‌തതോടെ ബിജെപിക്കെതിരെ യോജിപ്പോടെയുള്ള പോരാട്ടമായി. കാർഷിക നിയമങ്ങൾക്കെതിരായി കർഷകസംഘടനകൾ സംഘടിപ്പിച്ച ഐതിഹാസിക സമരത്തിനു മുന്നിൽ മോദി സർക്കാർ മുട്ടുമടക്കിയത്‌ പ്രതിപക്ഷ പാർടികൾക്ക്‌ ഉണർവേകി.

Advertisements

2022 ആഗസ്‌തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ എൻഡിഎ വിട്ട്‌ പ്രതിപക്ഷ കൂട്ടായ്‌മയിൽ ചേർന്നതോടെ ഐക്യനീക്കം ശക്തിപ്പെട്ടു. കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ, എൻസിപി പ്രസിഡന്റ്‌ ശരദ് പവാർ, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളാണ്‌ ബിജെപിക്കെതിരെ യോജിച്ച പോരാട്ടത്തിന്‌ മുൻകൈയെടുത്തത്‌. പ്രതിപക്ഷ പാർടി നേതാക്കളുടെ ആദ്യം യോഗം 2023 ജൂണിൽ പറ്റ്‌നയിൽ ചേർന്നു. 16 പാർടികൾ പങ്കെടുത്തു.ബംഗളൂരുവിൽ രണ്ടാം യോ​ഗത്തില്‍ കൂട്ടായ്‌മയിലെ കക്ഷികളുടെ എണ്ണം 26 ആയി.

Advertisements

മുംബൈയിൽ ചേർന്ന മൂന്നാം യോഗം ഏകോപന സമിതിക്ക്‌ രൂപം നൽകി. ഡിസംബർ 19ന്‌ ഡൽഹിയിൽ ചേർന്ന യോഗം യോജിച്ച റാലികൾക്കും മറ്റും രൂപം നൽകി. എന്നാല്‍, കോണ്‍​ഗ്രസ് നിലപാടിൽ പ്രതിഷേധിച്ച്‌ നിതീഷ്‌ കുമാർ വീണ്ടും കൂട്ടായ്‌മ വിട്ട്‌ ബിജെപി പാളയത്തിലേക്ക്‌ മടങ്ങി.പിന്നീട്‌ പറ്റ്‌നയിൽ സംയുക്ത റാലിയും മറ്റും സംഘടിപ്പിച്ച്‌ ഇന്ത്യ കരുത്തുതെളിയിച്ചു. തമിഴ്‌നാട്, മഹാരാഷ്ട്ര, യുപി, ബിഹാർ, ജാർഖണ്ഡ്‌, രാജസ്ഥാൻ, ഹരിയാന

തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ത്യ കൂട്ടായ്‌മ വിജയകരമായി സീറ്റുധാരണയിലെത്തി. തെരഞ്ഞെടുപ്പ്‌ ഘട്ടത്തിലും ഒറ്റക്കെട്ടായി നീങ്ങി സുപ്രധാന സംസ്ഥാനങ്ങളിൽ ബിജെപിയെ ഞെട്ടിച്ച്‌ തിളക്കമാർന്ന ജയം നേടി.