KOYILANDY DIARY.COM

The Perfect News Portal

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് നഗറിൻ്റെ ഉദ്ഘാടനം ഒക്ടോബർ 25ന്

.
പേരാമ്പ്ര: കേരള സർക്കാർ പട്ടികജാതി വികസനവകുപ്പ് അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് നഗറിൻ്റെ ഉദ്ഘാടനം ഒക്ടോബർ 25ന് വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിക്ക് പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്‌ണൻ്റെ അധ്യക്ഷതയിൽ പട്ടിക ജാതി-പട്ടിക വർഗ്ഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി  ഒ.ആർ കേളു നിർവ്വഹിക്കുമെന്ന് എംഎൽഎ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ചടങ്ങിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ ഷിജി കൊട്ടാറക്കൽ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭ ശങ്കർ എന്നിവർ സംസാരിക്കും. കോഴിക്കോട് ജില്ലാ പട്ടി കജാതി വികസനഓഫീസർ ശൈലേഷ് ഐ.പി പദ്ധതി അവതരണവും, നിർമ്മിതി കേന്ദ്രം അസി. എഞ്ചിനീയർ സീന ഇ റിപ്പോർട്ട് അവതരണവും നടത്തുമെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
.
Share news