കാറ്റിലും മഴയിലും മത്സ്യബന്ധനത്തിനുപോയ തോണി മറിഞ്ഞു രണ്ടു പേർ കടലിൽ

കൊയിലാണ്ടി: നന്തി – കടലൂരിൽ കാറ്റിലും മഴയിലും മത്സ്യബന്ധനത്തിനുപോയ തോണി മറിഞ്ഞു രണ്ടു പേർ കടലിൽ വീണു ഒരാളെ കാണാതായി. ഇന്നലെ രാത്രി കടലൂർ കടപ്പുറത്താണ് സംഭവം, പീടിക വളപ്പിൽ റസാഖ്, തട്ടാൻ കണ്ടി അഷറഫ് എന്നിവരാണ് തോണിയിൽ മൽസ്യബന്ധനത്തിന് പോയത്. രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തോണി മറിയുകയും ഇവർ കടലിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

എന്നാൽ തട്ടാൻ കണ്ടി അഷറഫ് നീന്തി രക്ഷപ്പെട്ടു. ഇയാളെ പരുക്കുകളോടെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീടികവളപ്പിൽ റസാഖിനെയാണ് കാണാതായത്. ഉദ്യോഗസ്ഥർ എത്താൻ വൈകിയതും തിരച്ചിൽ ആരംഭിക്കാത്തതിലും പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ വ്യാപാകമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. സംഭവമറിഞ്ഞ് വില്ലേജ് ഓഫീസർ മാത്രമെ എത്തിയിട്ടുള്ളു. മറ്റ് സർക്കാർ സംവിധാനങ്ങൾ ഒന്നും എത്തിയില്ലെന്നാണ് മൽസ്യതൊഴിലാളികളും നാട്ടുകാരും ആരോപിക്കുന്നത്. പ്രതിഷേധത്തിൻ്റെ ഭാഗമായി നാട്ടുകാർ ദേശീയപാത ഉപരോധിക്കുയും ചെയ്തു.
