ബിഷപ്പിന്റെ വേഷത്തിലെത്തി മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്ദാനം; കോടികൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

ബിഷപ്പിൻ്റെ വേഷംകെട്ടി മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ബിഷപ്പിൻ്റെ വേഷം കെട്ടിയ പോൾ ഗ്ലാസ്സൺ എന്നയാളെയാണ് തൃശൂർ വെസ്റ്റ് പൊലീസ് ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്.

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മെഡിക്കൽ സീറ്റ് കാത്തിരുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും തട്ടിയെടുത്തത് കോടികൾ. തൃശൂർ പടിഞ്ഞാറെ കോട്ടയിലെ ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് അറസ്റ്റ്. സംഘത്തിലെ മൂന്നു പ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

