ഗാന്ധിപ്രതിമ നശിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി

കോഴിക്കോട്: ഗാന്ധിപ്രതിമ നശിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. 2022 ഏപ്രിൽ ആറിന് കോഴിക്കോട് ജില്ലാ കോടതി വളപ്പിലേക്ക് അതിക്രമിച്ച് കയറി കോമ്പൗണ്ടിലെ ഗാന്ധി പ്രതിമ നശിപ്പിച്ച പ്രതി കക്കോടി മുക്ക് ആക്കും പറമ്പത്ത് ഹൗസ് രാരു കുട്ടിയുടെ മകൻ നാരായണൻ (55) ആണ് പൊലീസ് പിടികൂടിയത്.

പ്രതി ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. പ്രതിയെ ടോൺ പോലീസ് എസ് ഐ ജെയിൻ, CPO അരുൺ, SCPO നിതീഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

