കൊച്ചിയിൽ യുവാവ് അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

കൊച്ചിയിൽ അമ്മയെ മകൻ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്ന് സംശയം. വെണ്ണല സ്വദേശിനി (78)കാരിയായ അല്ലിയാണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ വെണ്ണലയിലെ വീട്ടുമുറ്റത്ത് പ്രദീപ് കുഴിയെടുക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പാലാരിവട്ടം പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി.

ഇതിനിടെ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു പ്രദീപെന്ന് പോലീസ് പറഞ്ഞു. പ്രമേഹ രോഗിയായ അമ്മ മരിച്ചതിനെത്തുടർന്ന് താൻ മറവു ചെയ്യുകയായിരുന്നുവെന്നാണ് പ്രദീപ് പൊലീസിനു നൽകിയ മൊഴി. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നും പരിസരവാസികളുമായി ഇയാൾക്ക് വലിയ ബന്ധമില്ലെന്നും നാട്ടുകാർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

