കൊച്ചിയിൽ 14 കാരന്റെ കഴുത്തിൽ കത്തിവെച്ച് മദ്യം കുടിപ്പിച്ചു; ക്രൂരതയ്ക്ക് പിന്നിൽ അമ്മൂമ്മയുടെ ആൺ സുഹൃത്ത്

കൊച്ചിയിൽ 14 കാരന്റെ കഴുത്തിൽ കത്തിവെച്ച് മദ്യം കുടിപ്പിച്ചു. ക്രൂരതയ്ക്ക് പിന്നിൽ അമ്മൂമ്മയുടെ ആൺ സുഹൃത്താണെന്ന് കണ്ടെത്തി. ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചതായും 14 കാരൻ്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. മദ്യം കുടിക്കാൻ തയ്യാറാകാത്തതിന് ക്രൂരമായി മർദിച്ചുവെന്നും പതിനാലുകാരൻ വെളിപ്പെടുത്തി.

കഞ്ചാവ് രഹസ്യമായി വാങ്ങാൻ നിർബന്ധിച്ചുവെന്നും കുട്ടി പറഞ്ഞു. തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്സാണ്ടറിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.

