യുവതിയുടെ കൈയ്യിൽ കുടുങ്ങിയ വള ഫയർഫോഴ്സ് അഴിച്ചുമാറ്റി

കീഴരിയൂർ: കീഴരിയൂരിൽ യുവതിയുടെ കൈയ്യിൽ കുടുങ്ങിയ വള ഫയർഫോഴ്സ് സേനകൾ അഴിച്ചുമാറ്റി. ഗർഭിണിയായ യുവതിയുടെ കൈയ്യിൽ കുടുങ്ങിയ അഞ്ച് സ്വർണ്ണ വളകളാണ് അഴിച്ച് മാറ്റിയത്. ഇന്ന് രാവിലെ എട്ടുമണിയോട് കൂടിയാണ് യുവതി സ്റ്റേഷനിൽ എത്തിയത്. നീര് വന്നതിനാൽ അഴിച്ചു മാറ്റാൻ പ്രയാസമായിരുന്നു. ശേഷം സേനാംഗങ്ങൾ പ്ലാസ്റ്റിക് കവറും സോപ്പും ഉപയോഗിച്ച് സുരക്ഷിതമായി വളകൾ അഴിച്ചുമാറ്റുകയായിരുന്നു.
