KOYILANDY DIARY.COM

The Perfect News Portal

അതിരിപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിനുനേരെ കാട്ടാന പാഞ്ഞടുത്തു

അതിരിപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിനുനേരെ കാട്ടാന പാഞ്ഞടുത്തു. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിനു നേരെ പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.ആന വരുന്നത് കണ്ട് കാര്‍ പിന്നോട്ടെടുത്തതിനാല്‍ തലനാരിയാണ് കാറിൽ ഉണ്ടായിരുന്നവർ കാട്ടാനാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ചാലക്കുടി – മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് വെച്ചായിരുന്നു സംഭവംമലക്കപ്പാറയില്‍നിന്നും തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. എതിർ ദിശയിൽ ഉണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. കാട്ടാന പിന്നീട് കാടുകയറി. കഴിഞ്ഞ ദിവസവും ഇതേ റൂട്ടിൽ കാട്ടാന വാഹനങ്ങൾ തടഞ്ഞിരുന്നു. വെറ്റിലപ്പാറ ചിക്ലായി പെട്രോൾ പമ്പിന് സമീപമാണ് കൊമ്പൻ വഴി തടഞ്ഞ്. കാട്ടാന റോഡിൽ നിലയുറപ്പിച്ചതോടെ ഗതാഗതവും തടസ്സപ്പെട്ടിരുന്നു.

ആനക്കയത്ത് വളവ് തിരിഞ്ഞ് വരുന്നതിനിടെ കാട്ടില്‍നിന്നും ഓടിയെത്തിയ ആനയാണ് കാറിനുനേരെ തിരിഞ്ഞത്. ആനയുടെ വരവില്‍ പന്തികേട് തോന്നിയ ഡ്രൈവര്‍ വാഹനം പുറകോട്ടെടുത്തിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറിനുനേരെ കുറച്ച് ദൂരം ഓടിയ ആന പിന്നീട് കാട്ടിലേക്ക് കയറി പോവുകയും ചെയ്തു. കാട്ടാനകള്‍ തമ്പടിക്കുന്ന സ്ഥലമാണ് ആനക്കയം. കഴിഞ്ഞ ദിവസം ആനക്കയത്ത് കാട്ടാനയെ പ്രകോപിച്ച കേസില്‍ തമിഴ്നാട് സ്വദേശികളായ ഏഴംഗ സംഘത്തിനെതിരെ വനപാലകര്‍ കേസെടുത്തിരുന്നു.

Advertisements
Share news