KOYILANDY DIARY.COM

The Perfect News Portal

ആന്ധ്രയില്‍ പത്താം ക്ലാസുകാരനെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു

ഗുണ്ടൂര്‍: ആന്ധ്രയിലെ ഗുണ്ടൂരില്‍ പത്താം ക്ലാസുകാരനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നു.  പത്താംക്ലാസുകാരനായ യു അമര്‍നാഥിനെയാണ് ക്രൂരമായി കൊന്നത്. വിദ്യാര്‍ഥി ട്യൂഷന് പോകുന്ന വഴിയില്‍ അക്രമികളെത്തി പെട്രോളൊഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു.  ഗുരുതരാവസ്ഥയിലായ കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ബാപാട്‌ലിയയിലെ ഉപ്പാല വാരി പാലേം ഗ്രാമത്തിലാണ് സംഭവമുണ്ടായത്.  കേസെടുത്തു.

ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ‘ വെങ്കി, വെങ്കി’ എന്ന് കൂട്ടി പറയുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെങ്കിടേശ്വര്‍ റെഡ്ഡിയും മറ്റ് കുറച്ചുപേരും ചേര്‍ന്നാണ് തന്നെ കത്തിച്ചതെന്ന് പറഞ്ഞ അമര്‍നാഥിന്റെ മൊഴി മരണമൊഴിയായി പൊലീസ് രേഖപ്പെടുത്തി.


അമര്‍നാഥിന്റെ സഹോദരിയെ ശല്യപ്പെടുത്തിയ ആളാണ് കുട്ടിയുടെ  കൊലപാതകത്തിന് കാരണമെന്ന് അമര്‍നാഥിന്റെ മുത്തച്ഛന്‍ ആരോപിച്ചു. സഹോദരിയുടെ പിറകെ നടന്നത് അമര്‍നാഥ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് കൊലചെയ്തതെന്നും മുത്തച്ഛന്‍ ആരോപിച്ചു.

Share news