2016ൽ യെച്ചൂരി കൊയിലാണ്ടിയിൽ നടത്തിയ പ്രസംഗം ചരിത്രത്തിൻ്റെ ഭാഗം
കൊയിലാണ്ടി: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സീതാറാം യെച്ചൂരി കൊയിലാണ്ടിൽ എത്തിയപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണ് യെച്ചൂരിയുടെ ചരിത്ര പ്രസംഗം കേൾക്കാൻ എത്തിയത്. ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി തൂത്തുവാരുമെന്നും, ഉമ്മൻചാണ്ടിയെ ജനം താഴെയിറക്കുമെന്ന പ്രഖ്യാപനം വൻ കരഘോഷത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. പിന്നീടങ്ങോട്ട് ഇടതുപക്ഷത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല എന്നതാണ് ചരിത്രം.

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ. ദാസന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കൊയിലാണ്ടി സ്റ്റേഡിയത്തിലായിരുന്നു പൊതുയോഗം സംഘടിപ്പിച്ചത്. ഇ.കെ. അജിത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ സംസ്ഥാന നേതാക്കളും അണിനിരന്നിരുന്നു. ഇന്ന് യെച്ചൂരി വിട പറയുമ്പോൾ കൊയിലാണ്ടിക്കാർ അന്നത്തെ അദ്ധേഹത്തിൻ്റെ വാക്കുകൾ വിങ്ങലോടെ ഓർത്തെടുക്കുകയാണ്.

