KOYILANDY DIARY.COM

The Perfect News Portal

ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രത്തിലെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക: എസ് ഡി പി ഐ

പയ്യോളി: പയ്യോളി മുനിസിപ്പൽ ബസ്സ്സ്റ്റാന്റിലെ ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രത്തിലെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് എസ് ഡി പി ഐ ആവശ്യപ്പെട്ടു. വരുന്ന യാത്രക്കാർക്ക് മഴ നനയാതെ കയറി നിൽക്കുവാൻ കഴിയാത്ത അസ്ഥയാണ് നിലവിലുള്ളത്. ദൂരദിക്കിലേക്കും അല്ലാത്തതുമായ യാത്രക്കാർക്ക് മഴവെള്ളം ചോർന്നൊലിക്കുന്നത് കാരണം ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
.
.
മേൽക്കുര ഏതുസമയത്തും അടർന്നു വീഴാവുന്ന നിലയിലാണുള്ളത്.  യാത്രക്കാരുടെ ദുരിതത്തിന് എത്രയും പെട്ടെന്ന് തന്നെ അധികാരികൾ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്ന് എസ് ഡി പി ഐ പയ്യോളി മുനിസിപ്പൽ കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപെട്ടു.
Share news