KOYILANDY DIARY.COM

The Perfect News Portal

കുന്ദമംഗലത്ത് വിദേശമദ്യം ഉൾപ്പെടെ നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

കുന്ദമംഗലം: വിദേശമദ്യം ഉൾപ്പെടെ നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കുന്ദമംഗലം പോലീസ് പിടികൂടി. പുതുവർഷം ആഘോഷിക്കാനായി കൊണ്ടുവന്ന “Chairman VSOP” ബ്രാണ്ടിയുടെ 500 ML ന്റെ 50 കുപ്പി പോണ്ടിച്ചേരി വിദേശമദ്യവും, ആറായിരത്തോളം പാക്കറ്റ് ഹാൻസുകളുമായി കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പിൽ സർജാസ് ബാബു (37) വിനെയാണ് പിടികൂടിയത്. കുന്ദമംഗലം സബ്ബ് ഇൻസ്പെക്ടർ നിതിൻ. എ യുടെ നേതൃത്വത്തിലുള്ള പോലീസും, ടൗൺ അസ്സി. കമ്മീഷണർ അഷ്റഫ് ടി.കെ.യുടെ നേതൃത്വത്തിലുള്ള  സിറ്റി ക്രൈം സ്കോഡും ചേർന്ന് വരട്ട്യാക്കിലെ വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്.
.
.
കഴിഞ്ഞ രണ്ടുവർഷത്തോളം ഇയാൾ വരട്ട്യാക്ക് പെരിങ്ങോളം റോഡിൽ അയൂബ്ഖാൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് എടുത്ത് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച് വിൽപന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങുകയും ദിവസങ്ങൾക്കകം പ്രതിയെ വലയിലാക്കുകയുമായിരുന്നു. രണ്ട് വർഷമായി കുന്നമംഗലം, നരിക്കുനി, മുക്കം, കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ലഹരി വസ്തുക്കൾ എത്തിച്ചു നൽകുകയാണ് ഇയാൾ ചെയ്യുന്നത്.
.
.
പാത്രക്കച്ചവടമാണെന്ന് പറഞ്ഞ് കെട്ടിടഉടമയ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിടം വാടകയ്ക്ക് എടുത്തത്. പ്രതിയെപറ്റി അന്വേഷിച്ചതിൽ സ്ഥിരമായി വിദേശമദ്യവും, നിരോധിത പുകയില ഉൽപന്നങ്ങളും മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്ന ആളാണെന്നും, നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയതിന് ഇയാളുടെ പേരിൽ വെള്ളയിൽ പോലീസ് സ്റ്റേഷനിലും, കാക്കൂർ പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിൽ ഉണ്ടെന്നും, പുകയില ഉത്പനങ്ങൾ വിറ്റ് കിട്ടുന്ന പണം ആഢംഭര ജീവിതം നയിക്കാനാണ് ഇയാൾ ഉപയോഗിക്കുന്നത്.
.
.
ഇപ്പോൾ തടമ്പാട്ടു താഴത്തെ ആഡബര ഫ്ലാറ്റിലാണ് താമസമെന്നും, പിടികൂടിയ നിരോധിത പുകയില ഉൽപനത്തിന് വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരുമെന്നും, ഇത് എവിടെ നിന്ന് എത്തിച്ചു എന്നും  ആർക്കെല്ലാം ആണ് വിൽപ്പന നടത്തുന്നത് എന്നും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കുന്നമംഗലം ഇൻസ്പെക്ടർ കിരൺ എസ് പറഞ്ഞു. കുന്ദമംഗലം സ്റ്റേഷനിലെ എസ്. ഐ. ജിബിഷ കെപി, സി.പി.ഒ പ്രണവ്. കെ, ക്രൈം സ്കോഡ് അംഗങ്ങളായ ഷാലു. എം, സുജിത്ത്.സി.കെ, ജിനേഷ് ചൂലൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Share news