അനധികൃത വഴിയോര കച്ചവടവും ഓൺലൈൻ വ്യാപാരവും നിയന്ത്രിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ യൂണിറ്റ്
കൊയിലാണ്ടി: അനധികൃത വഴിയോര കച്ചവടവും ഓൺലൈൻ വ്യാപാരവും നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ യൂണിറ്റ് ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗം നിയോജക മണ്ഡലം പ്രസിഡണ്ട് എം. ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് മൂഴിക്കൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കീഴൂർ ഏരിയയിലുള്ള കൗൺസിലർമാരായ മുജേഷ് ശാസ്ത്രി, എം.ടി. ദേവദാസൻ, ഗീത ടീച്ചർ തൈക്കണ്ടി, പി.കെ. ഷൈനി എന്നിവർക്ക് സ്വീകരണവും നല്കി. സി.കെ രാജു സ്വാഗതവും എം ടി മോഹനൻ നന്ദിയും പറഞ്ഞു.



