കാപ്പാട് ബീച്ചിലെ കനിവ് സ്നേഹതീരം അഗതി മന്ദിരത്തിലെ അഥിതികളോടപ്പം ഇഫ്താർ വിരുന്നും സ്നേഹ സംഗമവും നടത്തി
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കാപ്പാട് ബീച്ചിലെ കനിവ് സ്നേഹതീരം അഗതി മന്ദിരത്തിലെ അഥിതികളോടപ്പം ഇഫ്താർ വിരുന്നും സ്നേഹ സംഗമവും നടത്തി. വനം വന്യജീവി വകുപ്പ് മന്ത്രി എൻ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബു രാജ് അധ്യക്ഷത വഹിച്ചു. വ്രതാനുഷ്ടാനത്തിലെ ആത്മീയതയോടപ്പം സ്നേഹ സൗഹൃദ സംഗമവും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രതിനിധി കൾ ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

.
സ്നേഹ സംഗമത്തിന്റെ ഭാഗമായി വേദിയിൽ എത്തിയ മന്ത്രിയെ ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ ഊദ് അത്തർ നൽകി സ്വീകരിച്ചു. വിശുദ്ധ ഖുർആൻ മലയാള പരിഭാഷ ഷവലിയാർ സി ഇ ചാക്കുണ്ണിക്ക് കാപ്പാട് ഖാസി നൂറുദ്ധീൻ ഹൈത്തമിയും, കാരക്ക കോഴിക്കോട് ആർ ഡി ഒ മുഹമ്മദ് റഫീഖ്നുഎ പി പി തങ്ങളും നൽകി സ്വീകരിച്ചു. ഇസ്ലാമിക പണ്ഡിതൻ നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. “ലഹരിക്കെതിരെ ഗ്രാമ ജാഗ്രത ” ക്യാമ്പയിന്റെ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവഹിച്ചു

.
സി ഇ ചാക്കുണ്ണി, കാപ്പാട് ഖാസി നൂറുദ്ധീൻ ഹൈത്തമി, ആ ർ ഡി ഒ മൊഹമ്മദ് റഫീക്ക്, സക്കരിയ പള്ളികണ്ടി കിഴക്കയിൽ, ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അവിനീഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അതുല്യ ബൈജു,എ പി പി തങ്ങൾ ആലികൊയ തെക്കെയിൽ. സത്യൻ മാടഞ്ചേരി, കനിവ് ട്രസ്റ്റ് ചെയർ മാൻ പി ഇല്യാസ്,അബ്ദുള്ള കോയ കണ്ണൻ കടവ്, ടിഎം. ലത്തീഫ് ഹാജി, കെ ടി എം കോയ, മഠത്തിൽ അബ്ദുറഹിമൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ സ്വാഗതവും പഞ്ചായത്ത് മെമ്പർ വി ഷെരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.



