ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി
ചേമഞ്ചേരി: സിൻകോ റൂറൽ ഫൗണ്ടേഷന്റെ (സിആർ എഫ്) നേതൃത്വത്തിൽ നോമ്പ് തുറയും സ്നേഹ സംഗമവും കാപ്പാട് ബീച്ചിലെ സ്നേഹതീരം അതിഥികളോടൊപ്പം നടത്തി. സംഗമം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ്, ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ സകരിയ പള്ളികണ്ടി അധ്യക്ഷത വഹിച്ചു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ ഖുർആൻ മലയാളം പരിപാഷയുടെ പതിപ്പ് വചനം ബുക്സ് എം ഡി അബ്ദുള്ള കോയ കണ്ണൻകടവ് നൽകി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി. അനുഷയ്ക്ക് എഴുത്തുകാരൻ ഡോക്ടർ അബൂബക്കർ കാപ്പാടു ഊതും, സാമൂഹിക പ്രവർത്തകൻ വി കെ വോനോദിന് ടി എം ലത്തീഫ് ഷാജിയും നൽകി അതിഥികളെ സ്വീകരിച്ചു.

സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
സി ആർ എഫ് ചെയർമാൻ എം പി. മൊയ്തീൻ കോയ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി വി അനുഷ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ഷാനി. പി വി, സന്തോഷ് കുന്നുമ്മൽ, ശ്രീലത ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കെ വി ഭാസ്കരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലത്തീഫ് കവലാട്, പഞ്ചായത്ത് മെമ്പർ അലി കൊയിലാണ്ടി ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ വെങ്ങളം, ബ്ലോക്ക് മെമ്പർ തസ്ലീന കബീർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശിധരൻ കുനിയിൽ, ഡോക്ടർ അബൂബക്കർ, ഇല്ല്യസ് അത്തോളി, ബഷീർ പാടത്തോടി, വി. ഷെരീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ബൽകീസ് മുസ്തഫ നന്ദി പറഞ്ഞു.




