KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

.
കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. കൊയിലാണ്ടി നഗരസഭ ചെയർപെഴ്സൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി. കെ. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി. ടി. അബ്ദു റഹിമാൻ മുഖ്യഭാഷണം നടത്തി.
കെ.വി.  അശോകൻ, എം എം ശ്രീധരൻ, എസ്. തേജ ചന്ദ്രൻ, സി.കെ. രോഷൻ, സുമ കെ.ടി, മേജർ ശിവദാസൻ, ബാലൻ, ആരതി എം അമൂല്ല്യൻ എന്നിവർ സംസാരിച്ചു.  തുടർന്ന് പ്രശസ്ത കവിയിത്രി ശശികലാ ശിവദാസ് നോമ്പുതുറയെ ആസ്പദമാക്കി ചെറുകഥാ രചനയും അവതരിപ്പിച്ചു. സിക്രട്ടറി ടി.കെ. മോഹനൻ സ്വാഗതവും സഹദേവൻ പിടിക്കുനി നന്ദിയും പറഞ്ഞു.
Share news