KOYILANDY DIARY.COM

The Perfect News Portal

കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയില്ലെങ്കിൽ കേരളം എത്രയോ മുമ്പ് തന്നെ മികച്ച വരുമാനം നേടുമായിരുന്നു; കെ എൻ ബാലഗോപാൽ

തൊടുപുഴ: കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയില്ലെങ്കിൽ കേരളം എത്രയോ മുമ്പ് തന്നെ മികച്ച വരുമാനം നേടുമായിരുന്നെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്‌ടി നഷ്‌ടപരിഹാരം തരാൻ തയ്യാറായില്ല. കടമെടുപ്പ് പരിധി കുറച്ചു. 57,000 കോടി രൂപ സംസ്ഥാനത്തിന് നൽകാനുണ്ട് . അതിന്റെ പേരിൽ  സർക്കാർ ജീവനക്കാരുടെ ശമ്പളമൊന്നും വെട്ടില്ല. അത് മാധ്യമ പ്രചാരണമാണ്.

നവകേരള സദസ്സ് രാഷ്ട്രീയ പരിപാടിയല്ല, സർക്കാർ നേതൃത്വം നൽകുന്ന പരിപാടിയാണ്. അതതിടത്ത് എംഎൽഎമാർ അധ്യക്ഷരാകണം എന്ന് തീരുമാനിച്ചു. പക്ഷെ പ്രതിപക്ഷം അതിനെ രാഷ്ട്രീയമായി കണ്ടു. കേരളം ഇന്ന് ലോകത്തിനാകെ മാതൃകയായി മാറി. കാര്യമായ വരുമാനമില്ലെങ്കിലും വികസനരംഗത്ത് വലിയ പുരോഗതി കൈവരിച്ചു. ഇടുക്കിയുടെ കാര്യം തന്നെ എടുക്കൂ.

 

അരിക്കൊമ്പനെ കൊണ്ട് ഒരു ഗുണമുണ്ടായി. ഇടുക്കിയിലെ റോഡ് വികസനം ആ ആനയെ കൊണ്ടുപോകുന്ന കാഴ്ചയിൽ കാണാനായി. ക്ഷേമ പെൻഷൻ ഏറ്റവും കൂടതൽ നൽകുന്ന സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഈ സംസ്ഥാനത്താണ്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, വിദേശത്ത് പോകുന്നവരുടെ എണ്ണം കൂടിയെങ്കിലും താമസിയാതെ റിവേഴ്‌സ് മൈഗ്രേഷൻ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news