KOYILANDY DIARY.COM

The Perfect News Portal

ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ

എൻ എം വിജയൻ ആത്മഹത്യാ പ്രേരണ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ച ഐ സി ബാലകൃഷ്ണൻ എംഎൽഎ പൊലീസിന്റെ സമയബന്ധിത കസ്റ്റഡിയിലായിരുന്നു. മുൻകൂർ ജാമ്യ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. രണ്ട് പേരുടെ ആൾ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ചതിനു ശേഷവുമാണ് ഐ സി ബാലകൃഷ്ണൻ എംഎൽഎയെ പൊലീസ് വിട്ടയച്ചത്.

 

അതേ സമയം എം എൻ വിജയന്റെ ആത്മഹത്യാ പ്രേരണ കേസിൽ പ്രതികളായ കോൺ​ഗ്രസ് നേതാക്കളെ പിന്തുണച്ച് കോൺ​ഗ്രസ് നേതാക്കൾ. പ്രതികളെ സംരക്ഷിക്കുകയും വെള്ളപൂശുകയും ചെയ്യുന്ന നിലപാടാണ് കോൺ​ഗ്രസ് നേതൃത്വം കൈകൊള്ളുന്നതെന്ന് തെളിയിക്കുന്ന കെപിസിസി ഉപസമിതി റിപ്പോർട്ട് പുറത്തുവന്നു.

 

എൻ എം വിജയന്റെ ആത്മഹത്യയിൽ കുടുംബത്തിനുള്ള പരാതി ന്യായമെന്ന് പറയുന്ന കെപിസിസി സമിതി പ്രാഥമിക റിപ്പോർട്ട് അപ്പോഴും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പാർട്ടി നേതൃത്വം മതിയായ ജാഗ്രത കാട്ടിയില്ലെന്ന് റിപ്പോർട്ട് പറയുമ്പോഴും എം എൻവിജയൻറെ മരണത്തിൽ ഏതെങ്കിലും നേതാക്കൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമില്ല.

Advertisements
Share news