ഐ വി ദാസ് പുരസ്കാരം സമ്മാനിച്ചു
.
കോഴിക്കോട്: ഐ വി ദാസ് സാംസ്കാരികകേന്ദ്രവും സത്ഗമയയും ചേർന്ന് നൽകുന്ന വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചു. സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങ് സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി, ദിപക് ധർമ്മടം, സുധി കോഴിക്കോട്, എ സി ശ്രീജയ എന്നിവർ വിവിധ രംഗങ്ങളിലെ അവാർഡുകൾ ഏറ്റുവാങ്ങി. അഡ്വ. പി. ജാനകി, രമേഷ് ബാബു എന്നിവർ സംസാരിച്ചു. അഡ്വ. ജോജു സിറിയ സ്വാഗതവും വി. എം ശിവാനന്ദൻ നന്ദിയും പറഞ്ഞു.




