KOYILANDY DIARY.COM

The Perfect News Portal

കായംകുളത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു

ആലപ്പുഴ: കായംകുളത്ത്  ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയില്‍ ലൗലി എന്ന രശ്മിയെയാണ് ഭര്‍ത്താവ് കുത്തിക്കൊന്നത്. കത്തികൊണ്ട് നെഞ്ചില്‍ ആഴത്തില്‍ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രശ്‌മിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ബിജു ചേരാവള്ളി കോലെടുത്ത് ലെവല്‍ ക്രോസിന് സമീപം ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു.

ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കായംകുളം സി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കുടുംബപ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തിനു പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മക്കള്‍ അതിഥി, അദ്വൈത്.

 

Share news