KOYILANDY DIARY.COM

The Perfect News Portal

മനുഷ്യച്ചങ്ങല: വിളംബര ജാഥയും, ഐക്യദാർഡ്യ ഒപ്പ് ശേഖരണവും നടത്തി

കൊയിലാണ്ടി: ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന! മനുഷ്യച്ചങ്ങലുടെ പ്രചരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ യുവതി സബ്ബ് കമ്മിറ്റി വിളംബര ജാഥയും, ഐക്യദാർഡ്യ ഒപ്പ് ശേഖരണവും നടത്തി. റെയിൽവേ യാത്രാ ദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെയാണ് 2024 ജനുവരി 20 കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല തീർക്കുന്നത്.
പ്രചരണത്തിന്റെ ഭാഗമായാണ് യുവതി സബ് കമ്മറ്റി നേതൃത്വത്തിൽ “വർണ്ണ പതിപ്പ് ” സംഘടിപ്പിച്ചത്. ഫ്ളാഷ് മോബ്, വിളംബര ജാഥ, ഐക്യദാർഡ്യ ഒപ്പ് ശേഖരണം എന്നിവയും നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാകമ്മറ്റി അംഗം പി. എം അജഷ ഉദ്ഘാടനം ചെയ്തു. കീർത്തന അധ്യക്ഷതയും വഹിച്ചു. സ്വാതി, ആഗ്നസ്, ദേവനന്ദ എന്നിവർ നേതൃത്വം നൽകി. പി.വി അനുഷ സ്വാഗതം പറഞ്ഞു.
Share news