കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്ന് വൻ മയക്കുമരുന്ന് വേട്ട

കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും യുവാവിനെ 45 ഗ്രാം ബ്രൗൺ ഷുഗറുമായി പിടികൂടി. ബേപ്പൂർ വാണിയംപറമ്പ് അബ്ദുൾ ജലീലിൻ്റെ മകൻ മുജീബ് റഹ്മാൻ വി.പി (36) ആണ് പിടിയിലായത്. ബ്രൌൺ ഷുഗർ മുംബൈയിൽ നിന്നും തിരുനെൽവേലി എക്സ്പ്രസ്സ് ട്രെയിനിൽ കോഴിക്കോട് എത്തിച്ച് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്.
