KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂരിൽ വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു

കീഴരിയൂരിൽ വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു. നടുവത്തൂർ  മംഗലത്ത്താഴ വീട്ടിൽ കുഞ്ഞിക്കണാരന്റെ  ഭാര്യ സുലോചന (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോട് കൂടിയാണ് സംഭവം. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി FRO ഇർഷാദ് പി കെയുടെ നേതൃത്വത്തിൽ കിണറ്റിൽ ഇറങ്ങി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടു കൂടി റെസ്ക്യു നെറ്റിൽ സ്ത്രീയെ മുകളിൽ എത്തിച്ചു.
ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ എത്തിക്കുകയും ചെയ്തു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗ്രേഡ് അസി. ഓഫീസർ മജീദ് പി കെ.യുടെ നേതൃത്വത്തിൽ റെസ്ക്യൂ മാരായ ബിനീഷ് കെ, വിഷ്ണു, ശ്രീരാഗ്, സജിത്ത് പി കെ, റഷീദ്, ഹോംഗാർഡ് മാരായ ബാലൻ ടിപി, സോമൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Share news