KOYILANDY DIARY.COM

The Perfect News Portal

ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിക്ക് ആദരം

വൈത്തിരി: പഴയ വൈത്തിരിയുടെ ചിരകാല സ്വപ്നമായ ഫുട്ബോൾ ഗ്രൗണ്ടിന്റെ യാഥാർത്ഥ്യത്തിനായി ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരി സ്പോൺസർ ചെയ്ത സ്ഥലത്തിന്റെ രേഖ വൈത്തിരി ഗ്രാമപഞ്ചായത്തിന് കൈമാറി. ഈ മഹത്തായ സാമൂഹിക സംഭാവനയ്ക്ക് ആദരസൂചകമായി എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് ഉസ്മാൻ മദാരിയെ പൊതു വേദിയിൽ ആദരിച്ചു. പ്രസ്തുത പരിപാടിയിൽ  നാടിനോടുള്ള അടുപ്പവും സമൂഹത്തിനോടുള്ള ഉത്തരവാദിത്വബോധവുമാണ് ഉസ്മാൻ മദാരിയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത് എന്നും ഒരു യുവ സംരംഭകൻ സമൂഹത്തിന്റെ പുരോഗതിക്കായി ഇത്തരമൊരു മഹത്തായ സംഭാവന നൽകുന്നത് പ്രചോദനാത്മകമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
.
.
“ഗ്രാമോത്സവം 2025” എന്ന പേരിൽ സംഘടിപ്പിച്ച ഭംഗിയുറ്റ ചടങ്ങിലാണ് ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരി സ്പോൺസർ ചെയ്ത ഭൂമിയുടെ രേഖ വൈത്തിരി ഗ്രാമപഞ്ചായത്തിന് കൈമാറിയത്. ചടങ്ങ് പഴയ വൈത്തിരിയിൽ പ്രത്യേകം ഒരുക്കിയ പൊതുവേദിയിൽ വച്ച് നടന്നു. ചടങ്ങിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ്, വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ്, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 
നാടിന്റെ കായിക വികസനത്തിനും യുവജനങ്ങളുടെ ഉജ്ജ്വല ഭാവിക്കും വഴിതുറക്കുന്ന ഈ സംരംഭം വൈത്തിരിയുടെ അഭിമാന നിമിഷമെന്നു ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സമൂഹത്തിനോടുള്ള പ്രതിബദ്ധതയും നാടിനോടുള്ള അർപ്പണബോധവുമാണ് ഉസ്മാൻ മദാരിയുടെ ഈ നടപടി തെളിയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ പിതാവിന്റെ ഓർമയ്ക്കായാണ് ഗ്രൗണ്ട് സ്പോൺസർ ചെയ്തത് എന്ന് ഉസ്മാൻ മദാരി പറഞ്ഞു. മദാരി കോയഹാജി മെമ്മോറിയൽ എന്ന പേരിൽ ആയിരിക്കും ഗ്രൌണ്ട് അറിയപ്പെടുക.
Share news