KOYILANDY DIARY.COM

The Perfect News Portal

മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതി വിമർശനം; കേന്ദ്ര വായ്പ ചെലവഴിക്കാനുള്ള സമയപരിധി നീട്ടി

മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതി വിമർശനം. സത്യവാങ്മൂലം സമർപ്പിക്കാത്തതിനാണ് രൂക്ഷ വിമർശനം. കേന്ദ്ര വായ്പ ചെലവഴിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 31 വരെ സമയം നല്‍കിയതായി ഹൈക്കോടതിയിൽ അറിയിച്ചു. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കരുത്. ദില്ലിയിലിരിക്കുന്ന ഉദ്യോഗസ്ഥനെ ഇന്നത്തെ ഫ്ലൈറ്റിൽ തന്നെ വിളിച്ചു വരുത്താനറിയാമെന്നും കോടതി പറഞ്ഞു. 2 തവണ സമയം അനുവദിച്ചെങ്കിലും കേന്ദ്രം സത്യവാങ്മൂലം നൽകിയില്ല. ഇന്നും സത്യവാങ്ങ്മൂലം സമർപ്പിക്കാത്തതിനെ തുടർന്നാണ് വിമർശനം.

 

തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം. വായ്പ എഴുതിത്തള്ളുന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടതും കേന്ദ്ര സര്‍ക്കാരെന്നും ഹൈക്കോടതി പറഞ്ഞു. ചില ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി, ഇക്കാര്യത്തിലും നിലപാടെടുക്കേണ്ടത് കേന്ദ്രമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

Share news