KOYILANDY DIARY.COM

The Perfect News Portal

പൈതൃക ദിനാചരണം നടത്തി

കൊയിലാണ്ടി: ഉത്തര മേഖല സാമൂഹിക വനവൽക്കരണ വിഭാഗം കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് – പൊയിൽകാവും സംയുക്തമായി സംഘടിപ്പിച്ച ലോക പൈതൃക ദിനാചരണം പോയിൽകാവ് യു പി സ്‌കൂളിൽ  ചെങ്ങോട്ട് കാവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റൻ്റ് കൺസർവേറ്റർ സത്യപ്രഭ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം, പി. സജീവ് വികസന കാര്യ കമ്മിറ്റി ചെയർപേഴ്‌സൺ ഗീത കരോൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, WWW പൊയിൽ കാവിന്റെ കോർഡിനേറ്റർ ജയചന്ദ്രൻ മാസ്റ്റർ, പൊയിൽ കാവ് യു. പി സ്കൂൾ പ്രധാനധ്യാപിക രോഷ്‌ണി, റിട്ട: സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നാരായണൻ പൈതൃക ദിന ക്ലാസ് നയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ബീരാൻ കുട്ടി, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ മാരായ അനൂപ്, ജലീഷ്, എൻ.കെ. ഇബ്രായി എന്നിവർ സംസാരിച്ചു. ആന്തട്ട യു പി സ്കൂൾ, പൊയിൽ കാവ് യു പി സ്‌കൂൾ, വിദ്യാതരംഗിണി എൽ പി സ്‌കൂൾ ചെങ്ങോട്ട്കാവ് എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
Share news