KOYILANDY DIARY.COM

The Perfect News Portal

ഇൻസ്റ്റഗ്രാമിലിട്ട കമന്റ് തെറ്റിപ്പോയാൽ ഡിലീറ്റ് ആക്കാതെ എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ ഇതാ

.

സാധാരണ ഇൻസ്റ്റഗ്രാമിൽ ഒരു കമന്റിട്ടാൽ അത് ഡിലീറ്റ് ചെയ്യാൻ അല്ലാതെ, എഡിറ്റ് ചെയ്യാൻ ഒരു ഓപ്ഷൻ ഇല്ല. എന്നാൽ പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളിൽ കമന്റുകൾ എഡിറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചർ ആണ് അവർ ഒരുക്കുന്നത്. കമന്റ് പോസ്റ്റ് ചെയ്തതിന് ശേഷം ‘എഡിറ്റ്’ ഓപ്ഷൻ ടാപ്പ് ചെയ്താൽ അത് നമുക്ക് എഡിറ്റ് ചെയ്യാൻ സാധിക്കും.

 

ഇതുവഴി അക്ഷര തെറ്റോ മറ്റോ നമുക്ക് എഡിറ്റ് ചെയ്യാവുന്നതാണ്. ഇങ്ങനെ നിങ്ങളിട്ട കമന്റിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ അത്തരത്തിലുള്ള കമന്റുകളിൽ ചാരനിറത്തിലുള്ള ‘എഡിറ്റഡ്’ ലേബൽ തെളിയും. പക്ഷേ അപ്ഡേറ്റ് ചെയ്തതിന് ശേഷം പ്ലാറ്റ്ഫോം പഴയ കമന്റ് കാണിക്കില്ല.

Advertisements

 

ഈ പുതിയ ഫീച്ചർ വഴി കമന്റ് സെക്ഷനിലെ പിശകുകൾ കുറയ്ക്കുന്നത് തന്നെ ആകും കമ്പനി ലക്ഷ്യമിടുന്നത്. ഇനി എങ്ങനെ ആണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഒരു കമന്റിട്ട് 15 മിനിറ്റിനുള്ളിൽ അത് എഡിറ്റ് ചെയ്യാൻ സാധിക്കും. ഒന്നിലധികം തവണ ഇത്തരത്തിൽ കമന്റിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും. ഇതുവഴി കമന്റുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ അതിൽ മാറ്റങ്ങൾ വരുത്താൻ കഴിയും. കമന്റ് എഡിറ്റ് ചെയ്തു കഴിഞ്ഞാൽ, അത് എഡിറ്റ് ചെയ്ത കമന്റ് ആണെന്ന് കാണിക്കാൻ ഒരു ലേബൽ കാണാം.

 

Share news
error: Content is protected !!