KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും തുടരുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരും.

സംസ്ഥാനത്ത് രണ്ടുദിവസം കൂടി കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ എല്ലാ ജില്ലകളിലും അതീവ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും തുടരുകയാണ്. വയനാട് കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

 

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ന്യുനമർദ പാത്തി നിലനിൽക്കുന്നതിനാലാണ് മഴ കനക്കുന്നത്. നിലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര വിലക്കേർപ്പെടുത്തി. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾക്കും വിലക്കുണ്ട്. മോശം കാലാവസ്ഥയായതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

Advertisements