KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴ മുന്നറിയിപ്പ്. ഇത്തവണത്തെ ഓണം പ്രതിസന്ധിയിലാക്കും

മഴമുന്നറിയിപ്പുകൾ ഇത്തവണത്തെ ഓണം പ്രതിസന്ധിയിലാക്കാൻ സാദ്ധ്യത. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തികൂടിയ ന്യുനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറുജില്ലകളിലും നാളെ ഏഴുജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമർദ്ദം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മദ്ധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദമായി മാറിയിട്ടുണ്ട്. വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം ഇന്നുമുതൽ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡീഷ, തീരത്തിന് സമീപം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിക്കാനാണ് സാദ്ധ്യത.

തുടർന്നുള്ള മൂന്നുദിവസങ്ങളിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡീഷ, ജാർഖണ്ഡ് , ഛത്തീസ്‌ഗഡ് മേഖലയിലേക്ക് നീങ്ങും. ഇതിന്റെ ഫലമായിട്ട് കേരളത്തിൽ അടുത്ത ഏഴുദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 7 മുതൽ 9 വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.

Advertisements
Share news