KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴ; വയനാട്ടിൽ ക്ഷീര മേഖലയില്‍ നഷ്ടം ഒന്നരക്കോടി

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിൽ ക്ഷീരമേഘലയിലുണ്ടായത്‌ കനത്ത നഷ്ടം. ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് ജില്ലയില്‍ കണക്കാക്കുന്നതെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി മാത്യു പറഞ്ഞു. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി 900 ക്ഷീരകര്‍ഷകരെ മഴ ബാധിച്ചു. 10 തൊഴുത്ത് നശിച്ചു. പ്രതിദിന പാല്‍ അളവില്‍ 8,910 ലിറ്ററിന്റെ കുറവുണ്ടായി. 493 ഏക്കറില്‍ തീറ്റപ്പുല്‍ക്കൃഷി നശിച്ചു.

കല്‍പ്പറ്റ ബ്ലോക്കില്‍ വെണ്ണിയോട്, തെക്കുംതറ സംഘം പരിധിയില്‍ 60 വീതം കര്‍ഷകരെ പ്രളയം ബാധിച്ചു. ഈ സംഘങ്ങളില്‍ പ്രതിദിന പാല്‍ അളവില്‍ യാഥാക്രമം 200, 250 ലിറ്റര്‍ കുറവുണ്ടായി. വെണ്ണിയോട് രണ്ട് തൊഴുത്തും തെക്കുംതറയില്‍ 25 ഏക്കര്‍ തീറ്റപ്പുല്‍ക്കൃഷിയും നശിച്ചു. തരിയോട് സംഘം പരിധിയില്‍ 30 കര്‍ഷകരെയാണ് പ്രളയം ബാധിച്ചത്. പ്രതിദിന പാല്‍ അളവില്‍ 200 ലിറ്റര്‍ കുറവുണ്ടായി. കുപ്പാടിത്തറ സംഘം പരിധിയില്‍ 70 കര്‍ഷകരെ മഴ ബാധിച്ചു. പ്രതിദിന പാല്‍ അളവില്‍ 150 ലിറ്ററിന്റെ കുറവുണ്ടായി.

Share news