KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴ, ഉരുൾപൊട്ടൽ ഭീഷണി; വയനാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുക

കോഴിക്കോട്: വയനാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുക. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവച്ചതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. മഴയും ഉരുൾപൊട്ടൽ ഭീഷണിയും ശക്തമായ സാഹചര്യത്തിലാണ് നടപടി. താമരശേരി ചുരത്തിലടക്കം ഗതാഗത തടസം നേടിടുന്നുണ്ട്. എട്ടാം വളവിൽമണ്ണിച്ചിൽ ഉണ്ടായിട്ടുണ്ട്.

മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ഇതുവരെ 9 പേരുടെ മൃദേഹം കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 11 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. പ്രദേശത്തെ നിരവധികൾ വീടുകൾ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. വെല്ലാർമല സ്‌കൂൾ പൂർണമായും തകർന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.
പ്രദേശത്ത് കൂടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ രണ്ട് ഹെലികോപ്റ്റർ ഉടൻ സ്ഥലത്തെത്തും 40ഓളം കുടുംബങ്ങളെയാണ് ഉരുൾപ്പൊട്ടൽ ബാധിച്ചത്. അഗ്നിരക്ഷാ സേനയും, എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാര്യമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുക്ലവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. 2019ൽ ഉരുൾപ്പൊട്ടിയ പുത്തുലേയ്ക്ക് സമീപമാണ് മുണ്ടക്കൈ വലിയ ശബ്ദത്തോടെ ഉരുൾപ്പൊട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്. കൽപ്പറ്റ ടൌമിൽ വെള്ളം കയറിയിട്ടുണ്ട്.
വയനാട് ഉരുൾപൊട്ടൽ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ തുറന്നു. എൻ.എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ ജീവൻ ബാബുവിൻറെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

 

Share news