KOYILANDY DIARY

The Perfect News Portal

ത‍ൃശൂരിൽ കനത്ത മഴ; റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു

തൃശൂർ: ത‍ൃശൂരിൽ കനത്ത മഴയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. എറവക്കാട് ഗേറ്റ് കടന്നശേഷം ഒല്ലൂർ സ്‌റ്റേഷനു മുമ്പായിട്ടാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്. പലയിടങ്ങളിലും വീടുകളിലേക്ക് വെള്ളം കയറി. ​ഗതാ​ഗതക്കുരുക്ക് ന​ഗരത്തിൽ രൂക്ഷമായി. ന​ഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 

Advertisements

ഇതേത്തുടർന്ന് തിരുനെൽവേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ്, എറണാകുളം – ബംഗളൂരു ഇന്റർസിറ്റി, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്‌സ്പ്രസ് എന്നീ വണ്ടികൾ പുതുക്കാട് സ്‌റ്റേഷനിൽ നിർത്തിയിട്ടു. 10.45ന് തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു. പലയിടത്തും വാഹനം തിരിച്ചുവിട്ടു. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. എംജി റോഡിലും സ്വരാജ് റൗണ്ടിലും വെള്ളക്കെട്ടുണ്ട്. മഴ കനത്തതോടെ റെയിൽവേ ട്രാക്കിലേക്കും വെള്ളം കയറി.