KOYILANDY DIARY.COM

The Perfect News Portal

ഉഷ്ണതരംഗ സാധ്യത; എല്ലാ ആശുപത്രികളിലും ഹീറ്റ് ക്ലിനിക്ക്

തിരുവനന്തപുരം: ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം നേരിടാൻ എല്ലാ ആശുപത്രികളിലും ഹീറ്റ് ക്ലിനിക്ക് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ബോധവൽക്കരണം നടത്തും. തണലുള്ള പൊതുസ്ഥലങ്ങൾ, പാർക്കുകൾ എന്നിവ പകൽ 11 മുതൽ മൂന്നുവരെ പൊതുജനങ്ങൾക്ക് വിശ്രമത്തിനായി തുറക്കും.

സംസ്ഥാനത്ത്‌ ഈ വർഷം 156 ഉഷ്ണതരംഗങ്ങൾ സ്ഥിരീകരിച്ചു. കൂടുതലും പാലക്കാട് ജില്ലയിലാണ്. പാലക്കാട്, കാസർകോട്‌ ജില്ലകളിൽ താപനില നിരീക്ഷിക്കാനുള്ള പ്രവർത്തനം നടപ്പാക്കും. തൊഴിൽസമയം പുനഃക്രമീകരിച്ചു. പഠനപിന്തുണയുമായി ബന്ധപ്പെട്ട് ഈ സമയത്ത് സ്കൂളുകളിൽ നടത്തുന്ന ക്ലാസുകൾ ഉച്ചയ്ക്കുമുമ്പ്‌ അവസാനിപ്പിക്കണം. വന്യജീവികൾക്ക് കാട്ടിനുള്ളിൽ ജലലഭ്യതയ്‌ക്ക്‌ നടപടി സ്വീകരിക്കും.

വളർത്തുമൃഗങ്ങളുടെ കൂടിനുമുകളിൽ ഇലയിട്ടുമൂടിയും ഇടയ്ക്കിടയ്ക്ക് വെള്ളം സ്പ്രേചെയ്തും ചൂടിൽനിന്ന് സംരക്ഷിക്കണം. പകൽ ചൂട്‌ കൂടുതലുള്ള സമയത്ത് മൃഗങ്ങളെ മേയാൻ വിടുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Advertisements

 

 

Share news