ഭാര്യവീട്ടിലെത്തി യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി
ഭാര്യവീട്ടിലെത്തി യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വടകര : ഞായറാഴ്ച ഉച്ചയോടെ വില്യാപ്പള്ളിക്ക് സമീപം കച്ചേരിപ്പറമ്പിലാണ് സംഭവം. പേരാമ്പ്ര ചേനായി സ്വദേശി വിനീഷ് (34) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഇയാൾ മണ്ണെണ്ണയുമായി സ്ഥലത്തെത്തി തീ കൊളുത്തുമെന്ന ഭീഷണി മുഴക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വടകര പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു. എന്നാൽ അതിനു ഇയാൾ മുമ്പെ തീ കൊളുത്തിയിരുന്നു. തുടർന്ന് പോലീസാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

