സികെജി ഹയർസെക്കണ്ടറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ”കൃഷിക്കൂട്ടം” നേതൃത്വത്തിൽ ജൈവ നേന്ത്രവാഴ വിളവെടുപ്പും വിൽപ്പനയും
മൂടാടി: ജൈവ നേന്ത്രവാഴ വിളവെടുപ്പും വിൽപ്പനയും.. ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ”കൃഷിക്കൂട്ടം” നേതൃത്വത്തിൽ ജൈവ നേന്ത്രവാഴ വിളവെടുപ്പും വിൽപ്പനയും ശനിയാഴ്ച നടക്കും. 9ന് രാവിലെ 11 മണിക്ക് നന്തിബസാറിൽ, പഴയ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടക്കുന്ന വിളവെടുപ്പുത്സവം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

പഞ്ചായത്തംഗം അംഗം എം.കെ. മോഹനൻ്‌റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ ഖാദർ മഖ്യാതിഥിയും, മൂടാടി കൃഷി ഓഫീസർ ഫൗസിയ വിശിഷ്ടാതിഥിയുമായിരിക്കും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

