KOYILANDY DIARY

The Perfect News Portal

ഉളളിയേരി ഗ്രാമ പഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു

ഉളളിയേരി ഗ്രാമ പഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ എം. ബാലരാമൻ അധ്യക്ഷ്യത വഹിച്ചു. ഉള്ളിയേരി ടൗൺ ഉൾപ്പെടെ പ്രധാന അങ്ങാടികളിലും കവലകളിലും സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും വീടുകളിലുമുള്ള പ്ലാസ്റ്റിക്ക് മാലിന്യമുൾപ്പെടെയുള്ള ജൈവ-അജൈവ മാലിന്യങ്ങൾ സമയബന്ധിതമായി പൂർണ്ണമായി നീക്കം ചെയ്യുമെന്നും, അതിനായുള്ള ബോധവൽക്കരണവും ശീലവൽക്കരണവും ക്രമാനുഗതമായി നടത്തുമെന്നും, ഇതിനായി 10 മാസം നീണ്ടു നിൽക്കുന്ന ദശമാസ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ഹരിതസഭ തീരുമാനമെടുത്തു.
കെ. ബീന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ചന്ദ്രിക പൂമഠം  അവതരിപ്പിച്ചു. എച്ച് ഐ. മുരളീധരൻ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിത കർമ്മസേനാ പ്രതിനിധികളുടെ റിപ്പോർട്ട്  ലീഡർ  ബിന്ദു. ടി അവതരിപ്പിച്ചു. ശേഷം ഗ്രൂപ്പ് ചർച്ച നടന്നു. റിപ്പോർട്ടിന്മേൽ നടന്ന MDiT പ്രിൻസിപ്പാൾ മഹേഷ്, സിപി സതീഷ് (പാനൽ ഗ്രൂപ്പ്) എന്നിവർ ചർച്ച നയിച്ചു.
Advertisements
പാനൽ പ്രതിനിധിയുടെ പ്രതികരണം മഹേഷും, റിപ്പോർട്ട് ക്രോഡീകരണം സി പി. സതീഷും നടത്തി. സോഷ്യൽ ഓഡിറ്റ് ടീം അംഗം അതുല്യാ ഷാജിക്ക് പ്രസിഡണ്ട് പ്രവർത്തന റിപ്പോർട്ട് കൈമാറി. 19 ഹരിത കർമ്മ സേനാംഗങ്ങളെ പ്രസിഡണ്ട് മെമന്റോ നൽകി അനുമോദിച്ചു. സെക്രട്ടറി പി. രജനി സ്വാഗതവും ഹെൽത്ത്  ഇൻസ്പെക്ടർ ദിനീഷ് കെ. നന്ദിയും രേഖപ്പെടുത്തി.