കോക്കല്ലൂർ വിദ്യാലയത്തിൽ “ഹരിതം സുന്ദരം” പരിപാടിക്ക് തുടക്കമായി*

കോക്കല്ലൂർ: ബാലുശ്ശേരി കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ “ഹരിതം സുന്ദരം” പരിപാടി പച്ചക്കറി കൃഷി തുടങ്ങിക്കൊണ്ട് പ്രിൻസിപ്പൽ നിഷ എൻ. എം. ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥി ഗവൺമെൻ്റ് എഞ്ചിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർ ഡോക്ടർ മനു വി. തോട്ടക്കാട് ൻ്റെ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ക്ലാസ്സും തൈ വിതരണവും കുട്ടികൾക്ക് വേറിട്ട അനുഭവമായി.
.

.
ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിഷ മനോജ്, പിടിഎ പ്രസിഡൻ്റ് അജീഷ് ബക്കീത്ത, ഹിന്ദി അദ്ധ്യാപിക മിനി എം. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
