ഹരിതം ബയോ പ്രൊഡക്ട്സ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി പുളിയഞ്ചേരി സമൃദ്ധി കൃഷിക്കൂട്ടത്തിൻ്റെ ഹരിതം ബയോ പ്രൊഡക്ട്സ്, മൂല്യവർധിത ഉത്പന്ന നിർമ്മാണ കേന്ദ്രം സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു.

ലോഗോ പ്രകാശനം കൃഷി അസിസ്റ്റൻഡ് ഡയറക്ടർ നന്ദിതയും ഉത്പന്നങ്ങളുടെ ആദ്യവിൽപ്പന മുൻ എം എൽഎ. കെ ദാസനും നിർവ്വഹിച്ചു. പദ്ധതി റിപ്പോർട്ട് കൃഷി ഓഫീസർ പി വിദ്യ അവതരിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജില സി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി എന്നിവർ ആശംസകൾ നേർന്നു. വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിൽ സ്വാഗതവും വി അനിത നന്ദിയും പറഞ്ഞു.

