ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു

കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. മാലിന്യ പ്രശ്നങ്ങളെയും മാലിന്യം വേർതിരിക്കുന്ന രീതിയെ കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. സ്കൂൾ ലീഡർ യാദവ് നാഥ് ടി.കെ, സ്കൂൾ ഹരിത വിദ്യാലയം സ്റ്റുഡന്റ് കോഡിനേറ്റർ ദേവ തീർത്ഥ എന്നിവർ ഹരിത കർമ്മ സേനാംഗങ്ങളായ തങ്ക കെ.വി, ശ്രീജ എ.കെ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ചാച്ചാജിയുടെ ലഘു ജീവചരിത്രം വിദ്യാർത്ഥിനി ആയ ശിവപ്രിയ അവതരിപ്പിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ മാലിന്യ മുക്ത പ്രതിജ്ഞയെടുത്തു. ഹെഡ്മിസ്ട്രസ്സ് ജിസ്ന എം, ആര്യ ചന്ദന എന്നിവർ നേതൃത്വം നൽകി.
