GVHSSൽ പ്രസംഗപീഡം വിതരണം ചെയ്തു

കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി സ്കൂളുകള്‍ക്ക് പ്രസംഗപീഡം വിതരണം ചെയ്തു. ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ ചടങ്ങിൽ നഗരസഭ ചെയര്മാന് അഡ്വ: കെ. സത്യന് വിതരണം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി. എം. ബിജു, വിവിധ സ്കൂളുകളിലെ അധ്യാപികമാരായ എന്‍. കെ. സയന, വി. വിജി, കെ. ശ്രുതി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് സി. അജിത് കുമാര്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരിക്കെതിരെ ക്ലാസ്സ് നയിച്ചു. ഈ വർഷം നഗരസഭയിലെ 10 സ്കൂളുകൾക്കാണ് ദിശയുടെ ഭാഗമായി പ്രസംഗപീഡം വിതരണം ചെയ്യുന്നത്. അടുത്തവർഷത്തോട്കൂടി മുഴുവൻ സ്കൂളുകളിലും പദ്ധതി നടപ്പിലാക്കുമെന്നും കെ. ഷിജുമാസ്റ്റർ പറഞ്ഞു.
