KOYILANDY DIARY.COM

The Perfect News Portal

തൊഴിലുറപ്പ് തൊഴിലാളികൾ തേനീച്ചക്കുത്തേറ്റ് ആശുപത്രിയിൽ

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ രയരോത്ത്മുക്കിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ തേനീച്ചയുടെ കുത്തേറ്റു. പത്തോളം തൊഴിലാളികൾക്കാണ് തേനീച്ചക്കുത്തേറ്റത്. ആറുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരക്കണ്ടി ശങ്കരൻ (72), ഞാണോംകടവത്ത് കമല (75), ആർക്കുന്നുമ്മൽ ബുഷറ (40), കണ്ണോത്ത് അനിത (51), വടക്കെച്ചാലിൽ സതി (64), വടക്കെ മാവിലമ്പാടി ദേവി (65) എന്നിവരാണ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
തിങ്കളാഴ്ച രാവിലെ 10.30ഓടെ കാരക്കണ്ടി ശങ്കരന്റെ പറമ്പിൽ അടിക്കാട് വെട്ടുന്നതിനിടെ കൂടിളകിയെത്തിയ തേനീച്ചകൾ തൊഴിലാളികളെ കുത്തുകയായിരുന്നു. വീട്ടിലേക്ക്‌ ഓടിക്കയറിയവരെയും പിന്തുടർന്ന്‌ ആക്രമിച്ചു. തേനീച്ചക്കുത്തേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. വിദഗ്‌ധ ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.

 

Share news